Thu, 10 July 2025
ad

ADVERTISEMENT

Filter By Tag : Indo Rwandan Fest

Pravasi India – Delhi

ഡ​ൽ​ഹി​യി​ൽ ഇ​ന്തോ - റു​വാ​ണ്ട​ൻ സാം​സ്കാ​രി​ക സ​ന്ധ്യ അ​ര​ങ്ങേ​റി

ന്യൂ​ഡ​ൽ​ഹി: ലോ​ക സ​മാ​ധാ​ന​ത്തി​ന് ക​ല​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്ന സ​ന്ദേ​ശം ഊ​ട്ടി​യു​റ​പ്പി​ച്ച് റു​വാ​ണ്ട​ൻ ഹൈ​ക്ക​മ്മീ​ഷ​നും ഡ​ൽ​ഹി ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ഇ​ന്തോ - ​റു​വാ​ണ്ട​ൻ സാം​സ്കാ​രി​ക സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു.

ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ത്താ​വി​ത​ര​ണ -​ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു സാം​സ്കാ​രി​ക സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ച​ത്.

ശ്രീ​റാം സെ​ന്‍റ​ർ ഫോ​ർ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും ഡ​ൽ​ഹി​യി​ലെ സാം​സ്കാ​രി​ക പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

മാ​ൾ​ട്ട ഹൈ​ക്ക​മ്മീ​ഷ​ണ​ർ റൂ​ബ​ൻ ഗൗ​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്ത സാം​സ്കാ​രി​ക സ​ന്ധ്യ​യി​ൽ മാ​ർ​വ സ്റ്റു​ഡി​യോ സ്ഥാ​പ​ക​ൻ സ​ന്ദീ​പ് മാ​ർ​വ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റു​വാ​ണ്ട​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ജാ​ക്വ​ലി​ൻ മു​ക്കം​ഗി​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡ​ൽ​ഹി ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​റോ​ബി ക​ണ്ണ​ഞ്ചി​റ സി​എം​ഐ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

Up